ന്യൂഡൽഹി : ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്താൻ നടത്തിയത്. ബാലസ്റ്റിക് മിസൈൽ പരീക്ഷണം പാകിസ്താന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചിതായി പാകിസ്താൻ അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയത്. പാകിസ്താന്റെ ഭാഗത്തുനിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷം ഉണ്ടാകുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യക്ക് പുറമെ അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ചൈന, ഇസ്രായേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നത്. പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയുണ്ടായാൽ ഉടൻതന്നെ തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ കര-നാവിക-വ്യോമസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.