ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികൾക്ക് നാട്ടിലെത്താൻ പാക് കോടതിയുടെ അനുകൂല വിധി. ഇമ്രാന്റെ സഹായികളായ ഷെഹരിയാർ അഫ്രീദി, ഷൻദന ഗുൽസാർ എന്നിവർക്കാണ് ജന്മനാട്ടിലെത്താൻ ഇസ്ലാമാബാദ് ഹൈകോടതി അനുമതി നൽകിയത്.
ഇമ്രാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്നാണ് തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാക്കൾ കൂടിയായ അഫ്രീദിയും ഗുൽസാറും അറസ്റ്റിലാകുന്നത്. കേസിൽ പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷമായി കോടതി പ്രതികരിച്ചു. സിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ഇർഫാൻ നവാസ് മേമനും പൊലീസ് സീനിയർ സൂപ്രണ്ടിനുമെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തണമെന്ന് കോടതി അറിയിച്ചു. അധികാര ദുർവിനിയോഗത്തിനും കോടതിയലക്ഷ്യത്തിനും ഇവർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.