Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാല് മരണം

ന്യൂഡല്‍ഹി : രാജസ്ഥാനിലെ അജ്മീറിലെ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. അജ്മീറിലെ ഡിഗ്ഗി ബസാറിലെ ഹോട്ടല്‍ നാസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട്

പ്രധാനമന്ത്രിയെത്താന്‍ മണിക്കൂറുകൾ മാത്രം; വിഴിഞ്ഞം തുറമുഖത്തിന് വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം : പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യാനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മീഷനിങ് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തുന്ന സാഹചര്യത്തിൽ

‘മെയ്ദിന സമ്മാനം’ : ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

തിരുവനന്തപുരം : ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. 'മേയ്ദിന സമ്മാനം' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. 'ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു

കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

ജ​റു​സ​ലേം : ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ജ​റു​സ​ലേ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളി​പ്പ​ട​രു​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​ന്‍ ഇ​സ്ര​യേ​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. 160 ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളും 12 വി​മാ​ന​ങ്ങ​ളും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ള്‍

‘സമൂഹത്തിൽ ഇരട്ടനീതി, എല്ലാവരും ഒരുപോലെയല്ല; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’ : വേടൻ

കൊച്ചി : പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ്

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരത്തിലേക്ക്

തിരുവനന്തപുരം : ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ്

ബെംഗളൂരുവില വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ; തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകൾ

ബെംഗളൂരു : ബെംഗളൂരു ചിക്കജാലയിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. നൈജീരിയ സ്വദേശിയായ ലൊവേത് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. മുപ്പത്തിമൂന്നുകാരിയായ ലൊവേതിന്റെ മൃതദേഹം ഇന്നലെ രാവിലെയോടെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

സിനിമാ ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കും : കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ

നീതിയാണ് ഭൂമിയിലെ ഏറ്റവും വലിയ ശക്തി, അരിക്കൊമ്പൻ ഇനി ബിഗ് സ്ക്രീനിലേക്ക്

കൊച്ചി :  ഇടുക്കി ചിന്നക്കനാലില്‍ നിന്നും നാടകീയമായി പെരിയാര്‍ വനമേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. അരിക്കൊമ്പന്‍ എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റര്‍ സാജിദ് യഹിയ ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ടിനു പാപ്പച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ; ‘ചാവേർ’ ടീസർ പുറത്തിറങ്ങി

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ചാവേറി'ന്‍റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുതുമ നിറഞ്ഞ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

അഭിമാനമായി ആർആർആർ; ‘നാട്ടുനാട്ടു’ പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. എം.എം കീരവാണിയാണ്

‘പഠാന്’ തിരിച്ചടി, വിവാദ​ഗാനത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്

പഠാൻ സിനിമയിലെ വിവാദമായ ​ഗാനരം​ഗത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്. മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് പ്രദർശനത്തിനുമുമ്പ് കൈമാറാൻ അണിയറപ്രവർത്തകരോട് നിർദേശിച്ചു. ജനുവരി 25-നാണ് ചിത്രത്തിന്‍റെ റിലീസ്. ​ഗാനരം​ഗത്തിലുൾപ്പെടെ മാറ്റങ്ങൾ വേണമെന്നാണ് സി.ബി.എഫ്.സി. ചെയർമാൻ പ്രസൂൻ ജോഷി നിർദേശിച്ചിരിക്കുന്നത്. ഡിസംബർ 12-നാണ്

മുസ്ലിം സമുദായത്തിന്‍റെ വികാരം വ്രണപ്പെടുത്തി; ‘പത്താൻ’ പ്രദർശിപ്പിക്കില്ലെന്ന് ഉലമ ബോർഡ്

ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്‍റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ്

ഭിന്നിപ്പിക്കരുത്, എന്തു ചെയ്താലും പോസിറ്റീവായിരിക്കും; ഷാരൂഖ് ഖാൻ

സങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പഠാന്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദിയില്‍ വച്ചായിരുന്നു നടന്‍റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നതിന് അപ്പുറത്ത് സിനിമയ്ക്ക്

‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ്

ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>