Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ

കോഴിക്കോട് : കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ. മുനമ്പം വഖഫല്ലെന്ന് പറയാൻ പ്രതിപക്ഷനേതാവ് VD സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. പുതു തലമുറ പാർട്ടിയെ നയിക്കട്ടെ, മുനവ്വറലി ശിഹാബ് തങ്ങളെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു : വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളിൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം

ആലുവയിൽ പെരിയാറിലേക്ക് ചാടിയ 23 കാരി മരിച്ചു

കൊച്ചി : ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ​ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു ​​ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്.

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം വി ​ഗോവിന്ദന് വിമർശനം

കൊല്ലം : സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നുമാണ് പ്രവർത്തകരുടെ

പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കൊച്ചി : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകർക്കായി സൗജന്യ ബിസിനസ് ക്ലിനിക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 21 ന് മുൻപായി എൻബിഎഫ്സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര്

പോത്തന്‍ കോട് തങ്കമണി കൊലപാതകം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : മംഗലപുരത്ത് കൊല്ലപ്പെട്ട ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ : ​ഗുരുവായൂർ ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും അവധി

നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ സര്‍ചാര്‍ജും; കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമര്‍പ്പിക്കാനും

കേരള NEWS >>

കേരള NEWS >>