Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിക്ക് തുടക്കം; ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്ന് 69 സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍' പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. രാജ്യമാകെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും രാജ്യന്തര ജേണലുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമാണ്

സൗജന്യം തുടരാനാവില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം

പാലക്കാട്‌ : പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ഇനിയും സൗജന്യം തുടരാൻ ആവില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്. വിഷയത്തിൽ പിപി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കും. നേരത്തെ വാഹനത്തിൻറെ ആർസി

മുനമ്പം റിലേ നിരാഹര സമരം : ഇന്ന് 27 കിലോമീറ്റർ ദൂരത്തിൽ മനുഷ്യചങ്ങല തീർക്കും

കൊച്ചി : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് വൈപ്പിൻ ബീച്ച് മുതൽ മുനമ്പം വരെ 27 കിലോമീറ്റർ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു; ഡൽഹിയിൽ ദൃശ്യപരിധി 10 മീറ്ററിന് താഴെ

ന്യൂഡൽഹി : ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും ദൃശ്യപരിധി 10 മീറ്ററിന് താഴെയാണ്. ദൃശ്യപരിധി കുറഞ്ഞത് വ്യോമ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. റെയിൽ ഗതാഗതത്തെയും

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

മലപ്പുറം : കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു മണിയെ കാട്ടാന ആക്രമിച്ചത്. ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്.

ചടയമംഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

കൊല്ലം : കൊല്ലം ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.30 ന് ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് . കാറിൽ

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി

പനാജി : വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി. ഗോവ മഡ്ഗോണില്‍ നിന്നാണ് കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് ഗോവയില്‍ വെച്ച് കുട്ടിയെ കണ്ടതോടെ സംശയത്തെ തുടര്‍ന്ന് ഗോവ മഡ്ഗോണ്‍ പൊലീസില്‍ വിവരം അറിയിച്ചത്.

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ വന്ന ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് സ്ത്രീകള്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി : പഞ്ചാബിലെ ഖനൗരിയിലെ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീ കര്‍ഷകര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാരണമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസ് ഡിവൈഡറില്‍ തട്ടി

കേരള NEWS >>

കേരള NEWS >>