പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍
ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും. ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ്
തിരുവനന്തപുരം : ബജറ്റിലെ കരട് നിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബജറ്റിൽ ഉൾപ്പെടുത്തേണ്ട എല്ലാ വകുപ്പുകളുടെയും കരടു നിർദേശങ്ങൾ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തു. നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകളുടെ കരടും ചർച്ച ചെയ്ത് അംഗീകരിച്ചു. ഫെബ്രുവരി ഏഴിനാണ്
കൽപ്പറ്റ : മുൻ നിലമ്പൂർ എംഎൽഎ പി.വി.അൻവർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ചർച്ച നടത്തി. മാനന്തവാടിയിൽ വച്ച് നടത്തിയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി : ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തതായും 13 പേര് പിടിയിലായതായും വിദേശകാര്യ
തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ
വയനാട് : ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന് വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്.
പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തിൽ എസ്എച്ച്ഒക്ക് വീഴ്ച്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്. പ്രതിയായ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാദികൾ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി പറഞ്ഞു. നെന്മാറ പഞ്ചായത്ത് പരിധിയിൽ