കൊച്ചി : ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്ക്കേറ്റ ക്ഷതമാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ്
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ ജനകീയ പ്രതിഷേധത്തില്‍ കേസ്. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്.
വാഷിങ്ടണ്‍ : അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ആളപായം സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.
തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന മലയോര സമരയാത്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ പങ്കെടുക്കും. ഇന്ന് യാത്ര ജില്ലയിലെത്തുമ്പോള്‍ സ്വീകരണച്ചടങ്ങിലാണ് അന്‍വര്‍ പങ്കെടുക്കുക. അന്‍വറിന് യുഡിഎഫിന്റെ മലയോര ജാഥയില്‍ പങ്കെടുക്കാമെന്ന് പ്രതിപക്ഷ നേതാവാണ് അറിയിച്ചത്.
വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്കി. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക. 30,000 ത്തോളം തടവറകള്‍ സജ്ജമാക്കാനാണ് വൈറ്റ് ഹൗസ് യുഎസ്
ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. മാർച്ച് 10ന് തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രിൽ
ജുബ : സൗത്ത് സുഡാനിൽ വിമാനം തകർന്നുവീണ് 20 പേർ മരിച്ചു. യുണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്. ടേക്ക് ഓഫ് ചെയ്ത് അൽപ്പസമയത്തിന് ശേഷമാണ് വിമാനം തകർന്നുവീണത്. ചൈനീസ് ഓയിൽ കന്പനിയായ ഗ്രേറ്റർ പയനീർ ഓപ്പേറേറ്റിംഗ് കന്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 21 പേരാണ്