ഒട്ടാവ : കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്റോയെ കാണാനില്ലായിരുന്നു.
ശ്രീനഗര്‍ : ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു.
കോഴിക്കോട് : മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ വിശദമായ പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹർജി നൽകി.
കൽപറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തികൾ ഇന്നാരംഭിയ്ക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആണ് നിർമ്മാണ കരാർ. നിർമാണത്തിനായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഇന്നലെ സർക്കാർ ഏറ്റെടുത്തു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു
ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം തേടി എൻ ഐ എ.റാണയെ സഹായിച്ചവർ ആരൊക്കെ എന്നതിൽ അന്വേഷണം. റാണ എത്തിയത് ഭീകര പ്രവർത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന് എൻ ഐ എക്ക് വിവരം
കൊച്ചി : എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെയും പരിക്കേറ്റ പൊലീസുകാരന്റെയും പരാതിയിലാണ് കേസ്. കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് കേസ്. ഇന്നലെ അഭിഭാഷകരുടെ പരാതിയിൽ കേസ് രജിസ്റ്റർ
ഡൽഹി : രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി
തൊടുപുഴ : തൊടുപുഴയിൽ ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമാണ് ഇയാൾ. ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനു