തിരുവനന്തപുരം : ബിജെപി നേതാവ് വി.വി രാജേഷിന് എതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. മോഹനൻ, അഭിജിത്ത്, നടരാജ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തു. രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയത് വി.വി രാജേഷാണ് എന്ന പോസ്റ്ററാണ് പതിച്ചത്. ബിജെപിയിലെ
തൃശൂർ : പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത്
മംഗളൂരു: ആൾകൂട്ട ആക്രമണത്തിൽ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ്. സഹോദരൻ ജബ്ബാർ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കുടുംബത്തിന് കൈമാറി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരൻ ജബ്ബാർ പറഞ്ഞു. മുഴുവൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും
മാനന്തവാടി : വയനാട് മാനന്തവാടി കാട്ടിക്കുളം 54-ൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. 38 പേർക്ക് പരുക്കേറ്റു. ഒന്നേ മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുത്തു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക എസ്
ന്യൂ ഡൽഹി : വ്യക്തികൾക്ക് മേൽ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് പാടില്ലെന്ന് സുപ്രിംകോടതി. ദേശീയ സുരക്ഷയ്ക്ക് പെഗാസസ് ഉപയോഗിക്കാം. സർക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസമില്ല. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ദുരുപയോഗം ചെയ്താൽ ഇടപെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിനെതിരായ
ശ്രീനഗർ : കശ്മീരിൽ സിആർപിഎഫ് വാഹനം അപകടത്തിൽ പെട്ടു. നിരവധി ജവാൻമാർക്ക് പരുക്ക്. ബുദ്ഗാം ജില്ലയിലെ ഖാൻസാഹിബിലെ തങ്നാറിൽ ആണ് അപകടം സംഭവിച്ചത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് വീണാണ് അപകടം. പ്രദേശത്ത് രക്ഷ പ്രവർത്തനം ആരംഭിച്ചു. ബീർവയിലെ ഹർദു പാൻസൂവിലുള്ള സ്പെഷ്യൽ
തൃശൂര്‍ : വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പര്‍ ന്യൂമറി തസ്തിക
ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് വെങ്കലം. പുരുഷ സിംഗിൾസ് സെമിയിൽ ചൈനയുടെ ലീ ഷിഫെംഗിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയ് പരാജയപ്പെട്ടത്. സ്കോർ 21-16, 21-9. നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യ
ഹാംഗ്ഝൗ: ബംഗ്ളാദേശിനെ ആധികാരികമായി കീഴടക്കി ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയർത്തിയ 97 റണ്‍സിന്റെ വിജയലക്ഷ്യം 9.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ജയം
അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ത്തു. ഏകദിന ലോകകപ്പിനു സമ്മോഹന തുടക്കം നല്കി ന്യൂസിലന്‍ഡ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയം. ഒപ്പം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ
അഹമ്മദാബാദ് : ഏകദിന ലോകകപ്പിനു വെടിക്കെട്ടു തുടക്കം കൊടുത്ത് ഡെവോണ്‍ കോണ്‍വെയും രചിന് രവീന്ദ്രയും. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ കലിപ്പ് ന്യൂസിലന്‍ഡ് തല്ലി തീര്‍ക്കുന്നു. ഇംഗ്ലണ്ട് മുന്നില്‍ വച്ച 283 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡിനായി മിന്നല്‍ ബാറ്റിങുമായി ഓപ്പണര്‍
അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിനു ജയിക്കാന്‍ 283 റണ്‍സ്. ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍
അഹമ്മദാബാദ് : ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്. കിവീസ് നായകൻ ഇംഗ്ലണ്ട് ടീമിനെ ബാറ്റിങ്ങിന് അയച്ചു. . അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. കെയ്ന്‍ വില്യംസണ് പകരം ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്. ഇന്ത്യന്‍ വംശജനായ രചിന് രവീന്ദ്രയും ടീമിലുണ്ട്. വില്യംസണ്
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ കിരീടനേട്ടം.പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. രാവിലെ
ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്പെയെ തോല്‍പ്പിച്ചു.ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യനേടുന്ന ആദ്യത്തെ സ്വര്‍ണമാണിത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ്