കീവ് : റഷ്യയിലെ കുർസ്ക് മേഖലയിൽ 3,000 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി.
“പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ എണ്ണം ഇതിനകം 3,000 കവിഞ്ഞു’ എന്ന് സെലെൻസ്കി എക്സിൽ കുറിച്ചു.
കുർസ്ക് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് ആർമി കമാൻഡർ-ഇൻ-ചീഫ് ഒലെക്സാണ്ടർ സിർസ്കിയിൽ നിന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
അതേസമയം, യുക്രെയ്നുമായുള്ള പോരാട്ടത്തിൽ ഏകദേശം 1,100 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ കൊറിയ തിങ്കളാഴ്ച പറഞ്ഞു.