96ാമത് ഓസ്കാർ വേദിയിൽ അവാർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഓപ്പൺഹൈമറിലെ പ്രകടനത്തിന് കില്ല്യന്‍ മര്‍ഫി മികച്ച നടനായും പുവർ തിംങ്കിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി.
സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സിനുള്ള പുരസ്കാരം ഗോഡ്സില്ല മൈനസ് വണ്‍ സ്വന്തമാക്കി. ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചുവന്ന റിബൺ ധരിച്ചാണ് ഒരുകൂട്ടം സെലിബ്രിറ്റികൾ എത്തിയത്. മികച്ച വസ്ത്രാലങ്കരത്തിന് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ് നടന് ജോണ്‍ സീന പൂര്ണ്ണനഗ്നനായിട്ടെത്തിയത് സദസ്സിൽ ചിരിപടർത്തി.