തമന്ന ഭാട്ടിയയുടെ പുതിയ സിനിമ ഒഡേല ടുവിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വ്യത്യസ്തമായ ലുക്കില്‍ നിൽക്കുന്ന പോസ്റ്റര്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. മഹാശിവരാത്രിയായ ഇന്നാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. സംവിധായകന് സമ്പത്ത് നന്ദിയുടെ ഒഡേല റയില്‍വേ സ്റ്റേഷന്റെ രണ്ടാം പതിപ്പാണിത്.
നാഗ സാധുവായിട്ടാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടിരിക്കുന്നത്. കട്ടിയുള്ള മുടിയുമായി ഒരു കൈയില്‍ ഉയത്തിപ്പിടിച്ച ഡമരുകവും മറ്റൊരു കൈയില്‍ വടിയുമായാണ് പോസ്റ്ററിൽ തമന്നയുള്ളത്. കാശിയിലൂടെ നടക്കുന്ന തമന്ന കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നതായിട്ടാണ് പോസ്റ്ററിലുള്ളത് . ദുഷ്ടശക്തികളിൽ നിന്ന് ഗ്രാമത്തെ സംരക്ഷിക്കുന്ന ഒഡേല മല്ലണ്ണ സ്വാമി എന്ന രക്ഷകൻ്റെ കഥയാണ് ഒഡേല 2 പറയുന്നത്.