നൈജീരിയ : നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് സനു ജോസ് അറിയിച്ചു. പിടിയിലായതിന് എട്ട് മാസത്തിന് ശേഷമാണ് നാവികര്‍ മോചിതരാകുന്നത്. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടുകളും നൈജീരിന്‍ നാവികസേന വിട്ടുനല്‍കി.