അബുജ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ. അദ്ദേഹത്തിന് നൽകുന്നത് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) എന്ന പുരസ്ക്കാരമാണ്.
എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. 1969-ലാണ് എലിസബത്ത് രാജ്ഞിക്ക് ബഹുമതി ലഭിക്കുന്നത്.
ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു വിദേശരാജ്യം നൽകുന്ന 17-ാമത്തെ അന്താരാഷ്ട്ര പുരസ്ക്കാരമാണ്. ഇക്കാര്യം പ്രഖ്യാപിച്ചത് മോദി ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി നൈജീരിയയിലെത്തിയപ്പോഴാണ്.
ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത് 17 വർഷത്തിന് ശേഷം ഇതാദ്യമായാണ്.