ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയിൽ ഈ വര്ഷം വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങൾ . അവസാനദിവസമായ ചൊവ്വാഴ്ച 15 വള്ളമാണ് രജിസ്റ്റർ ചെയ്തത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 19 വള്ളമുണ്ട്. ഓഗസ്റ്റ് 12 ന് പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക.
ചുരുളൻ -മൂന്ന്, ഇരുട്ടുകുത്തി എ- നാല്, ഇരുട്ടുകുത്തി ബി- 15, ഇരുട്ടുകുത്തി സി -13, വെപ്പ് എ- ഏഴ്, വെപ്പ് ബി നാല്, തെക്കനോടി തറ- മൂന്ന്, തെക്കനോടി കെട്ട് -നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ചുണ്ടൻവള്ളങ്ങളുടെയും ക്ലബ്ബിന്റെയും പേരുവിവരം ചുവടെ:
കാരിച്ചാൽ ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
ജവഹർ തായങ്കരി (കൊടുപ്പുന്ന ബോട്ട് ക്ലബ്, കൊടുപ്പുന്ന)
ആനാരി ചുണ്ടൻ (സമുദ്ര ബോട്ട് ക്ലബ്, കുമരകം, കോട്ടയം)
നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി)
ആലപ്പാടൻ പുത്തൻ ചുണ്ടൻ (ഐബിആർഎ എറണാകുളം)
ദേവസ് ചുണ്ടൻ (പിബിസി ആലപ്പുഴ)
സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്)
വീയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ് കരുമാടി)
ആയാപറമ്പ് പാണ്ടി (ലൂർദ് മാതാ ബോട്ട് ക്ലബ് ചേന്നങ്കരി)
മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ)
കരുവാറ്റ ശ്രീവിനായകൻ (എസ്എച്ച് ബോട്ട് ക്ലബ് കൈനകരി)
നിരണം (എൻസിഡിസി കൈപ്പുഴമുട്ട് കുമരകം)
ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്)
തലവടി (തലവടി ബോട്ട് ക്ലബ്)
ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്)
പായിപ്പാട് (കെബിസി ആൻഡ് എസ്എഫ്ബിസി കുമരകം)
സെന്റ് ജോർജ് (സെന്റ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
ശ്രീമഹാദേവൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)