ശനി ഗ്രഹത്തിന്റെ മനോഹരമായ ചിത്രം പങ്കുവെച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷക ഏജന്‍സിയായ നാസ. പ്രശസ്തമായ ജെയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയ ശനിയുടെ ഇന്‍ഫ്രാറെഡ് ചിത്രമാണ് നാസ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ശനിയുടെ അന്തരീക്ഷത്തിന് ചുറ്റമുള്ള തിളങ്ങുന്ന വലയങ്ങളാണ് നാസ പുറത്തുവിട്ട ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ടെലിസ്കോപ്പ് നിരീക്ഷിക്കുന്ന ഇൻഫ്രാറെഡ് തരംഗങ്ങളുടെ ദൈർഘ്യത്തിൽ നിന്ന് ശനി വളരെ ഇരുണ്ടതായി കാണപ്പെടുന്നു, മീഥെയ്ൻ വാതകം അന്തരീക്ഷത്തിൽ വീഴുന്ന മിക്കവാറും എല്ലാ സൂര്യപ്രകാശത്തെയും ആഗിരണം ചെയ്യുന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും, മഞ്ഞുമൂടിയ വളയങ്ങൾ താരതമ്യേന തെളിച്ചമുള്ളതായി കാണപ്പെടുന്നു, ഇത് വെബ് ഇമേജിൽ ശനിയുടെ അസാധാരണമായ രൂപമാണ് കാട്ടിതരുന്നതെന്ന് നാസ പറഞ്ഞു.
20 മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് ശനിയുടെ ഈ അസാധാരണ ചിത്രമെടുത്തത്. ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണമായ എന്‍സെലാഡസ്, ഡയോണ്‍, ടെത്തിസ് എന്നിവയും ചിത്രത്തില്‍ ദൃശ്യമാകുന്നുണ്ട്. ശനിയുടെ കൂടുതല്‍ വിശദമായ പഠനത്തിന് ചിത്രം സഹായകമാകുമെന്ന പ്രതീക്ഷയാണ് ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നത്.കഴിഞ്ഞ വര്‍ഷം പ്രപഞ്ചത്തിന്റെ അതിശയകരമായ നിരവധി ചിത്രങ്ങള്‍ ജെയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയിരുന്നു.