പുതുമുഖ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്നതാണ് സിനിമയിലാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.
സിനിമയുടെ താര നിർണയം പൂർത്തിയാകുന്നു. മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും സിനിമക്ക് പ്രതീക്ഷകളേറെയാണ്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ.