ജൊഹാനസ്ബര്‍ഗ് : ബ്രിക്സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ മാത്രമേ നീണ്ടുള്ളൂ.
പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്ത ഇരുനേതാക്കളും കുശലപ്രശ്നം നടത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു. കഴിഞ്ഞദിവസം ഉച്ചകോടിയിലെ പ്ലീനറി സെഷന്റെ ഭാഗമായുള്ള ഫോട്ടോയ്ക്കു രണ്ടുപേരും അടുത്തായിരുന്നില്ല പോസ് ചെയ്തത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്സ് കൂട്ടായ്മയില്‍ ആറു പുതിയ അംഗങ്ങള്‍ ചേര്‍ന്നു. അര്‍ജന്റീന, ഇറാന്, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് അംഗങ്ങളായ പുതിയ രാജ്യങ്ങള്‍. സഖ്യത്തില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു നടപ്പായിരുന്നില്ല.