തിരുവനന്തപുരം : വയനാട് മുള്ളെൻകൊല്ലിസെന്റ് മേരീസ് എച്ച് എസ് എസ് യിലെവിദ്യാർത്ഥികളുടെ ഡാൻസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസും പത്താം ക്ളാസുകാരൻ ആൽബിൻ ബിൽജിയും ചേർന്ന് അവതരിപ്പിച്ച ഡാൻസാണ് മന്ത്രി പങ്കുവെച്ചത്.
മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓംകുമാറും ചേർന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകൾ ദേശീയതലത്തിൽ വരെ വൈറലായതാണ്.ഇതാ നമ്മുടെ സ്കൂളിൽ നിന്ന് ഒരു വൈറൽ വീഡിയോ ടേക്ക് ഓഫ് ചെയ്യുകയാണ്.വയനാട് സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളെൻകൊല്ലിയിലെ ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസും പത്താം ക്ളാസുകാരൻ ആൽബിൻ ബിൽജിയും.
എന്നാൽ തുടങ്ങുവല്ലേ…!!
വീഡിയോ കാണാം