മലയാള ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ഇതിനകം 150 കോടി സ്വന്തമാക്കി കഴിഞ്ഞു. 175 കോടി കളക്ഷന്‍ നേടിയ 2018ആണ് മുന്നിലുള്ളത്. 200 കോടി നേടുന്ന ആദ്യ മലയാള സിനിമയെന്ന ഖ്യാതിയും മഞ്ഞുമ്മല്‍ ബോയ്സിനെ കാത്തിരിക്കുന്നുണ്ട്. സിനിമ കേരളത്തില്‍ നിന്ന് 50 കോടിക്ക് മുകളിലും തമിഴ്നാട്ടില്‍ നിന്ന് 33 കോടിക്ക് മുകളിലും സ്വന്തമാക്കിയിരുന്നു. സിനിമയുടെ തെലുങ്ക് പതിപ്പ് വരുന്നതോടെ കളക്ഷന്‍ ഇനിയും കൂടാനാണ് സാധ്യത. വിദേശ രാജ്യങ്ങളില്‍ നിന്നായി 54 കോടി രൂപ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.
സിനിമയെ പുകഴ്ത്തി കമല്‍ഹാസനും തമിഴ് കായിക മന്ത്രി ഉദയനിഥി സ്റ്റാലിന് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് സിനിമക്ക് തമിഴ്നാട്ടിലും വന്‍ പ്രചാരണം ലഭിച്ചത്. കമല്‍ഹാസന്റെ ഗുണ സിനിമയിലെ പാട്ടാണ് മഞ്ഞുമ്മല്‍ ബോയ്സിലും പ്രധാന ഭാഗങ്ങളില്‍ ഉപയോഗിച്ചത്. ഇതും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.