ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ജന്മദിനത്തിൽ നിങ്ങളിൽ നിന്നെത്തിയ സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും എന്റെ വീട്ടിലേക്ക് നേരിട്ട് വന്നവർക്കും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു’, മമ്മൂട്ടി കുറിച്ചു. അതേസമയം, മമ്മൂക്കയുടെ പിറന്നാൾ വലിയ ആഘോഷത്തോടെയാണ് മലയാളികൾ വരവേറ്റത്. അർധരാത്രി മുതൽ തന്നെ താരത്തിന്റെ വീടിന് മുൻപിൽ ആശംസകൾ അറിയിക്കാൻ ആരാധകരുടെ തിരക്കായിരുന്നു. മോഹൻലാൽ ടിനി ടോം അർജുൻ അശോകൻ തുടങ്ങി നിരവധി താരങ്ങളും മമ്മൂക്കക്ക് പിറന്നാൾ സ്നേഹം പങ്കുവെച്ചിരുന്നു.