ന്യൂഡൽഹി: വിദേശ വിനിമയ ചട്ടമടക്കം ലംഘിച്ച് ഇടപാടുകൾ നടത്തിയതിൽ കേന്ദ്ര അന്വേഷണം പുരോഗമിക്കവെ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ വിദേശത്തേക്ക് കടന്നതായി വിവരം. ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാജ്യം വിട്ടെന്ന വിവരം പുറത്ത് വന്നത്. ലുക്ക് ഔട്ട് നോട്ടീസിന് മുമ്പെ രാജ്യം വിട്ടെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ച് 9,362.35 കോടി രൂപയുടെ ഇടപാടുകൾ ബൈജൂസ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതിനിടെ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിക്ഷേപകരുടെ യോഗം ഇന്ന് ചേരും. യോഗത്തിന് കർണാടക ഹൈക്കോടതി അനുമതി നൽകിയിരുന്നു. ബൈജു രവീന്ദ്രന്റെ സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കും. യോഗം നിയമ വിരുദ്ധമാണെന്നാണ് ബൈജൂസിന്റെ വാദം.