ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഇടത് വിദ്യാഭ്യാസ സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹാന്വം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.രാജ്യത്തെമ്പാടും പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങള്‍ നടത്തും.