ലണ്ടന്‍ : ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സ തേടി കഴിഞ്ഞ മാസം മൂന്ന് ദിവസം 75 കാരനായ ചാള്‍സ് രാജാവ് ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.