ന്യൂഡല്‍ഹി : കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ അനന്തരവനും നിരോധിത ഖലിസ്ഥാനി സംഘടനയുടെ തലവനുമായ ലഖ്ബീര്‍ സിങ് റോഡ് (72) പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയിലെ ആശുപത്രിയിലായിരുന്നു മരണം.
നിരോധിത സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (കെഎല്‍എഫ്) തലവനായിരുന്നു ലഖ്ബീര്‍ സിങ് റോഡ്. യുഎപിഎ നിയമപ്രകാരം ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളയാളാണ്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2001 ഡിസംബര്‍ 13 ന് ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരുടെ അഞ്ചംഗ സംഘം പാര്‍ലമെന്റ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനോട് കൈമാറാന്‍ ആവശ്യപ്പെട്ട 20 കൊടും കുറ്റവാളികളില്‍ ഒരാളായിരുന്നു ലഖ്ബീര്‍ സിങ്.