കൊച്ചി: വിവാഹ രജിസ്ട്രേഷനുകൾ ഇനി എവിടെയിരുന്നും ഓൺലൈനായി ചെയ്യാം. പ്രവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കെ സ്മാർട്ട്. ജനുവരി ഒന്നിന് കെ സ്മാർട്ട് സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും. കെ സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ വച്ച് പുറത്തിറക്കും. കേരളം ഇന്ത്യയ്ക്ക് നൽകുന്ന പുതിയ മാതൃകയാണ് കെ സ്മാർട്ട്. ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകും.