വാഷിങ്ടൺ ഡി സി : സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി.കൊവിഡ് റെസ്പോൺസ് ടീമിന്റെ തലവൻ ആന്റണി ഫൗച്ചി, റിട്ട.ജനറൽ മാർക്ക് മില്ലി, ക്യാപിറ്റോൾ കലാപം അന്വേഷിച്ച സംഘാംഗങ്ങൾ എന്നിവർക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സർക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം.
ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തരയോടെയാണ് 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ നടക്കുന്നത്. ലോകം ആകാംക്ഷയോടെയാണ് ട്രംപിന്റെ രണ്ടാംവരവിനെ നോക്കിക്കാണുന്നത്. സാമ്പത്തിക, സൈനിക,നയതന്ത്ര മേഖലകളിൽ എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിവിശേഷം.
നാല് വർഷം മുൻപ് യു.എസ് ക്യാപിറ്റോളിൽ നടന്ന അക്രമ സംഭവങ്ങൾക്ക് ശേഷമാണ് ഡോണൾഡ് ട്രംപ് തലസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. തോറ്റുപോയത് വിശ്വാസിക്കാനാകാതെ സ്ഥാനമൊഴിയാൻ വിസ്സമതിച്ചുനിന്ന അതേ ക്യാപിറ്റിളോലേക്കാണ് ട്രംപ് എത്തുന്നത്.
ചൈന-യു.എസ് ബന്ധം,യുഎസിലെ ടിക്ടോക്കിന്റെ ഭാവി, ഗ്രീൻലാന്റിന്റേയും പനാമ കനാലിന്റേയും അവകാശം, യുക്രൈൻ യുദ്ധത്തിന്റെ ഗതി, സിറിയയിലെ പുതിയ ഭരണകൂടത്തിന്റെ ഭാവി..അങ്ങനെ നീളുന്നു ആകാംക്ഷകളുടെ പട്ടിക. ജന്മാവകാശ പൗരത്വം നിർത്തുന്നത് മുതൽ എച്ച്- 1 ബി വിസയിലെ പരിഷ്കരണം അടക്കം കുടിയേറ്റ നിയന്ത്രണത്തിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. വ്യാപാര ബന്ധത്തിലും സാമ്പത്തിക നയങ്ങളിലും കടുംപിടുത്തക്കാരനാണ് ട്രംപ്. ഇന്ത്യ നികുതി വര്‍ധിപ്പിച്ചാല്‍ ആതേനാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് ആദ്യമേയുള്ള ഭീഷണി. യു.എസില്‍നിന്നുള്ള ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യക്ക് മേൽ സമ്മര്‍ദമുണ്ടാവും. പ്രവചനാതീതമാണ് ട്രംപിന്റെ സ്വഭാവം. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more