ശുക്രന്റെ ഭ്രമണപഥത്തിൽ എത്തുന്ന വിധത്തിൽ ശുക്രയാൻ എന്ന വെനസ് ഓർബിറ്റർ മിഷനായി ഐ.എസ്.ആർ.ഒ ഒരുക്കം തുടങ്ങി.നാലു മാസത്തോളം യാത്ര ചെയ്യേണ്ടിവരുന്ന പേടകം എൽ.വി.എം-3റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. 2028 മാർച്ച് 29ന് ജൂലായ് 19ന് പേടകം പുറപ്പെടും. ആദ്യം 170- 36000 കി.മീ.ദീർഘവൃത്തത്തിൽ ഭ്രമണം ചെയ്തുകൊണ്ടാണ് മുന്നേറുന്നത്. പിന്നീട് 500- 60000 കി.മീറ്റർ വരുന്ന ഭ്രമണപഥത്തിലേക്കു മാറും. തുടർന്ന് ശുക്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കും.
സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും പേടകങ്ങൾ ശുക്രനിൽ ഇറങ്ങിയിട്ടുണ്ട്. ജപ്പാനും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും പേടകങ്ങളയച്ചിട്ടുണ്ട്. മൊത്തം 46 ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.മനുഷ്യന് ജീവിക്കാൻ ആവാസ വ്യവസ്ഥയുണ്ടാക്കാമെന്ന് കരുതപ്പെടുന്ന ഗ്രഹമാണ് ഓറഞ്ചും ചുവപ്പും നിറമുള്ള ആകാശത്തോടുകൂടിയ ശുക്രൻ.
5 വർഷം വലംവച്ച് ശുക്രനെ പഠിക്കും
കുറഞ്ഞത് 200കിലോമീറ്ററും പരമാവധി 600കിലോമീറ്ററും അകലം വരുന്ന ഭ്രമണപഥത്തിലെത്തി ശുക്രനെ പഠിക്കും. അഞ്ചുവർഷം ദൗത്യം തുടരും.19 ശാസ്ത്രഉപകരണങ്ങളാണ് പേടകത്തിലുണ്ടാകുക.
2.8 കോടി കി.മീ: ഭൂമിയും ശുക്രനും തമ്മിലുള്ള കുറഞ്ഞ അകലം
1236 കോടി: പദ്ധതി ചെലവ്
824കോടി: പേടകം നിർമ്മിക്കാൻ