ടെൽ അവീവ് : ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ ടെൽ അവീവിൽ റാലി നടത്തി.
ഗാലന്റിനെ പിരിച്ചുവിടുന്നത് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സർക്കാരിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ മുദ്രാവാക്യം മുഴക്കി ഇസ്രായേലി പതാകകളുമായി പ്രതിഷേധക്കാർ ടെൽഅവീവിൽ ഒത്തുകൂടി.
പ്രതിഷേധക്കാർ ടെൽ അവീവിലെ അയലോൺ ഹൈവേയിലെ ഗതാഗതം തടയുകയും റോഡിൽ തീ കത്തിക്കുകയും ചെയ്തു.