ഗാസ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിൽ ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗാസയിൽ ഓരോ മണിക്കൂറിലും രണ്ട് അമ്മമാർ വീതം കൊല്ലപ്പെടുന്നതായി യു.എൻ അറിയിച്ചു.
അതിർത്തിയിൽ സംഘർഷം തുടർന്നാൽ യഥാർഥ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. ഇസ്രായേൽ “മനഃപൂർവ്വം” യുദ്ധക്കുറ്റങ്ങൾ നടത്തിയതിന് തെളിവുകളില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.ബന്ദി കൈമാറ്റത്തിന് ഹമാസുമായി ഉടൻ കരാറിലേർപ്പെടണമെന്ന് ആവശ്യപ്പെട്ട് രാത്രി വൈകിയും ഇസ്രായേലിൽ പ്രതിഷേധമുണ്ടായി. ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടതിന്റെ ദ്യശ്യങ്ങൾ ഹമാസ് അനുകൂല സായുധ സംഘടന പുറത്തുവിട്ടു.