ടെഹ്റാന് : ഹമാസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന് ഗാര്‍ഡ്സ് കോര്‍പ്സ് ഇസ്രയേലിനെ പരസ്യമായി ഭീഷണിപ്പെടുത്തി. അല്‍-അഖ്സ സ്റ്റോം ഓപ്പറേഷന് പോലെ മറ്റൊരു സൈനിക നടപടി ഉണ്ടായാല്‍ 48 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ഭരണകൂടം തകരുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
48 മണിക്കൂറിനുള്ളില്‍ ലോകത്തെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തില്‍ നിന്ന് ഇസ്രയേല്‍ നീക്കം ചെയ്യുമെന്ന് ഇറാന്റെ റവല്യൂഷന് ഗാര്‍ഡ്സിന്റെ മേജര്‍ ജനറല്‍ ഹുസൈന് സലാമി പറഞ്ഞു. ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തെത്തുടര്‍ന്ന്’ ഇസ്രയേല്‍ സൈന്യം വളരെ മോശം അവസ്ഥയിലാണെന്നാണ് മേജര്‍ ജനറല്‍ സലാമി പറഞ്ഞു. ഇതിനിടെ, ഗാസ മുനമ്പില്‍ ഐഡിഎഫിന് നേരെ ഹമാസ് 3 ഡ്രോണുകള്‍ വിക്ഷേപിച്ചു.
ഡിസംബര്‍ 02 ന് ഒരു വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ വീണ്ടും ആക്രമണം തുടരുകയാണ്. ഡിസംബര്‍ രണ്ടിന് ശേഷം 193 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്,
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ 1,200 പേര് കൊല്ലപ്പെടുകയും 200 ലധികം പേര് ബന്ദികളാകുകയും ചെയ്തു.