ന്യൂഡല്‍ഹി : പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് തള്ളിവിട്ട് ഇസ്രയേലും ഹമാസും ആക്രമണം തുടരുന്നതിനിടെ, ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇസ്രയേലിലെ വലതുപക്ഷ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കണം. ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാരനയം ഇരു രാജ്യങ്ങളും നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.