ടെല്‍അവീവ് : ഇസ്രയേല്‍- ഹമാസ് യുദ്ധം കനക്കുന്നതിനിടയില്‍ മുന്നറിയിപ്പുമായി ഇറാന്. ഗാസയ്ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ യുദ്ധമുന്നണിക്ക് രൂപം നല്‍കും എന്നാണ് ഇറാന് വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. അതിനിടെ ഇസ്രയേലിന് സൈനിക സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടന് രംഗത്തെത്തി.
ചില രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധമുന്നണി രൂപീകരിക്കാം എന്ന ആവശ്യവുമായി സമീപിച്ചതായാണ് ഇറാന് വിദേശകാര്യ മന്ത്രി പറയുന്നത്. ഗാസയ്ക്ക് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളെ വിലയിരുത്തിയാവും തീരുമാനമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ലെബനനുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനത്തിലാണ് ഇറാന്. യുദ്ധമുന്നണി രൂപീകരിച്ചാല്‍ ഇറാന് പിന്തുണയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധത്തില്‍ പങ്കുചേരുന്നതോടെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും.
ഇസ്രയേല്‍ കഠിനമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് സൈനിക സഹായമായി ബ്രിട്ടന് രംഗത്തെത്തി. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അതിനിടെ ഗാസയ്ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. 1417 പാലസ്തീന്‍കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഗാസയിലെ കെട്ടിടത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 45 പേരാണ് മരിച്ചത്. ഹമാസിന്റെ ആക്രമണത്തില്‍ 1300ല്‍ അധികം പേര് മരിച്ചതായി നെതന്യാഹു പാര്‍ലമെന്റില്‍ വ്യക്തമാക്കി.