ഗാസ: ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്.ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്നലെ മാത്രം നൂറു കണക്കിന് പേരാണ് ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ പല ഭാഗത്തും ഹമാസുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഹമാസിന്റെ ആക്രമണത്തില്‍ 700 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകളെയാണ് ബന്ദികളാക്കിയിരിക്കുന്നത്. പല ഇസ്രയേലി നഗരങ്ങളും ഇപ്പോള്‍ ഹമാസിന്റെ നിയന്ത്രണത്തിലാണ്. അതിനിടെ ഇസ്രയേലി ആക്രമണത്തില്‍ ഗാസയില്‍ 413 പേര് മരിച്ചു. 20 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഗാസയിലെ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. അതിനിടെ പസംഘര്‍ഷം മുറുകുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയതായി വിവരം.