ടെഹ്റാന്: സമാധാന നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മൊഹമ്മദിയുടെ ജയില്‍ശിക്ഷ വര്‍ധിപ്പിച്ച് ഇറാന്. നര്‍ഗീസിന്റെ മോചനത്തിനായി ലോകത്തെമ്പാടും ശബ്ദമുയരുന്നതിനിടെയാണ് ഇറാന്റെ നീക്കം.15 മാസം കൂടിയാണ് ശിക്ഷ വര്‍ധിപ്പിച്ചത്. നിയവിരുദ്ധമായി രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ നീട്ടിയത്.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഇറാനില്‍ വര്‍ഷങ്ങളായി പൊരുതുന്ന വനിതായാണ് നര്‍ഗീസ്. 51 വയസുകാരിയായ നര്‍ഗീസ് ഇതിനകം 31 വര്‍ഷമാണ് വിവിധ കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിച്ചത്. ജയിലില്‍ കഴിയുമ്പോളാണ് കഴിഞ്ഞ വര്‍ഷത്തെ സമാധാന നെബേല്‍ ഇവരെത്തേടി എത്തിയത്. ഇവരുടെ കുട്ടികളാണ് പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നത്. ഏകാധിപത്യത്തെ അതിജീവിച്ച് ഇറാന് ജനത എന്നെങ്കിലും പുറത്തേയ്ക്ക് വരുമെന്ന നര്‍ഗീസ് എഴുതി തയാറാക്കിയ പ്രസംഗം ഇവര്‍ വേദിയില്‍ വായിച്ചിരുന്നു.