ബെയ്റൂട്ട്: സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ മിസൈൽ ആക്രമണം. എട്ടുപേർ കൊല്ലപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്റർ മുഹമ്മദ് റേസയുമുണ്ടെന്നാണ് വിവരം. മുഹമ്മദ് റേസയുടെ സഹോദരിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്നാണ് ഇറാന്റെ ആരോപണം. എന്നാൽ ഇതുസംബന്ധിച്ച് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.കോൺസുലേറ്റ് കെട്ടിടം ആക്രമിക്കപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. എംബസിക്ക് സമീപമുള്ള ഒരു കെട്ടിടം തകർന്നതായി ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.