ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി നോമിനിയാകാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റായ അയോവയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് വിവേക് രാമസ്വാമി പിന്മാറ്റം പ്രഖ്യാപിച്ചത്.
അയോവയിൽ വിവേക് രാമസ്വാമിക്ക് 7.6 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. 3,278വോട്ടുകൾ. 53.3 ശതമാനം വോട്ട് നേടിയാണ് ട്രംപിന്റെ വിജയം. 22,855 വോട്ടാണ് ട്രംപിനു ലഭിച്ചത്. പ്രധാന എതിരാളികളായ റോൺ ഡിസാന്റിസിന് 8,601 വോട്ടും(20 ശതമാനം), നിക്കി ഹാലിക്ക് 7,822 വോട്ടും(18.2 ശതമാനം) ആണു ലഭിച്ചത്.കേരളത്തിൽ വേരുകളുള്ള വിവേക് അമേരിക്കയിലെ ഒഹിയോ പ്രവിശ്യയിലാണ് ജനിച്ചത്. 2024 ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുമെന്ന് വിവേക് രാമസ്വാമി ക്യാമ്പ് വ്യക്തമാക്കി.