ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക.
പരമ്പരയിൽ മുൻപ് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ 33 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ അയർലൻഡ് എട്ട് വിക്കറ്റിന് 152 റൺസാണ് നേടാനായത്. ആദ്യ മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിനാണ് വിജയിച്ചത്.
മഴ തടസപ്പെടുത്തിയ കളിയിൽ ഡക് വർത്ത് -ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കാപ്റ്റൻ ജസ്പ്രീത് ബുംമ്ര മികച്ച ഫോമിലാണ്.