ന്യൂഡല്‍ഹി : ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു.
ക്വാഡ് അംഗങ്ങള്‍ എന്ന നിലയില്‍ ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തിനാകെ ആശങ്കയാകുന്ന പശ്ചാത്തലത്തില്‍ ആ വിഷയം അടക്കം ചര്‍ച്ച ചെയ്യപ്പെടുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രി ജയശങ്കര്‍ പറഞ്ഞു. ബ്ലിങ്കന്റെ ഇന്ത്യാസന്ദര്‍ശനം ഇന്ത്യ-യുഎസ് സമഗ്ര പങ്കാളിത്തത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ബ്ലിങ്കനെ കൂടാതെ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഓസ്റ്റിന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ചര്‍ച്ച നടത്തും.