ന്യൂഡൽഹി : റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അതൃപ്തി അറിയിച്ച് അമേരിക്ക. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം മനസിലാക്കണം. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിൽ എത്തിയ നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു.
റഷ്യയിലെ ഓഡർ ഓഫ് സെന്റ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിക്കുകയും ചെയ്തിരുന്നു.
മോദിയുടെ റഷ്യാ സന്ദർശനത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി വിമർശിച്ചിരുന്നു.