ബംഗളൂരു : ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ ചന്ദ്രന്റെ മണ്ണിൽ പിറന്നത്.
യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യക്ക് സ്വന്തമായി.
ചന്ദ്രനിൽനിന്ന് കുറഞ്ഞത് 25 കിലോമീറ്റർ അടുത്തായി ഭ്രമണം ചെയ്യുന്ന ചന്ദ്രയാനെ നാലു ഘട്ടമായി താഴ്ത്തിയാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. റഫ് ബ്രേക്കിംഗ് എന്ന ഘട്ടത്തിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ പ്രവേഗത്തിൽ 90 ഡിഗ്രിയിൽ തിരശ്ചീനമായി സഞ്ചരിക്കുന്ന പേടകത്തെ ലംബദിശയിൽ കൊണ്ടു വരുന്നതായിരുന്നു ആദ്യപടി.
690 സെക്കൻഡ് നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ ചന്ദോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച പേടകത്തെ 7.4 കിലോമീറ്ററിലേക്ക് താഴ്ത്തിക്കൊണ്ടുവന്നു. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന പേടകം ലാൻഡിംഗ് നടക്കുന്ന പ്രദേശത്തേക്ക് 713.5 കിലോമീറ്റർ സഞ്ചരിച്ചു. ലാൻഡറിലെ നാല് ത്രസ്റ്റുക ളിൽ രണ്ടെണ്ണം വീതം വിപരീതദിശകളിൽ ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്.
പിന്നീട് ആറ്റിറ്റ്യൂഡ് ഹോൾഡ് ഫേസിൽ പത്തുസെക്കൻഡ് സമയം ത്രസ്റ്റുകൾ പ്രവർത്തിച്ച് പേടകത്തെ ലംബദിശയിലേക്കു തിരിച്ച് ചന്ദ്രനിൽനിന്ന് 6.8 കിലോമീ റ്റർ താഴ്ത്തിക്കൊണ്ടുവന്നു. തിരശ്ചീനപ്രവേഗം സെക്കൻഡിൽ 336 മീറ്ററും ലംബപ്രവേഗം സെക്കൻഡിൽ 59 മീറ്ററുമായിരിന്നു പ്രവേഗം.
അവസാന ഘട്ടമായ ഫൈൻ ബ്രേക്കിംഗ് ഫേസിൽ 175 സെക്കൻഡ് ത്രസ്റ്റുകൾ പ്രവർത്തിച്ച് പേടകത്തെ പൂർണായും ലംബദിശയിൽ എത്തിച്ചു. ചന്ദ്രോപരിതല ത്തിൽനിന്ന് 800 മുതൽ 1000 മീറ്റർ ഉയരത്തിലെത്തിയ പേടകം നേരേ താഴേക്കു ലാൻഡ് ചെയ്യാൻ ആരംഭിച്ചു. ടെർമിനൽ ഡിസെന്റ് ഫേസ് എന്നാണ് ഇതിനു പറ യുന്നത്. 131 സെക്കൻഡ് ത്രസ്റ്റുകൾ പ്രവർത്തിച്ച് പേടകം ചന്ദ്രോപരിതലത്തിൽനിന്ന് 150 മീറ്റർ ഉയരത്തിൽഎത്തിച്ചു.
22 സെക്കൻഡ് ലാൻഡർ അവിടെ ഹോൾഡ് ചെയ്തു. പേടകത്തിലെ കാമറകൾ പ്രദേശത്തിന്റെ ചിത്രങ്ങളെടുത്ത് ലാൻഡിംഗ് പ്രദേശത്തിന്റെ സ്വഭാവം പരിശോ ധിച്ച് അവിടം അനുയോജ്യമെന്ന് കണ്ട് സോഫ്റ്റ് ലാൻഡിംഗ് നടത്തി.