ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി. ഒൻപത് മത്സരങ്ങളുടെ തിയതിയിലാണ് മാറ്റം. ഇന്ത്യ-പാക് മത്സരം ഓക്ടോബർ 14ന് നടക്കും. നേരത്തെ ഒക്ടോബർ 15നായിരുന്നു തീരുമാനിച്ചിരുന്നത്. മത്സര വേദിക്ക് മാറ്റമില്ല. അലഹബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മത്സരം നടക്കും. ഇന്ത്യ-നെതർലൻഡ്സ് മത്സരം നവംബർ 12ലേക്ക് മാറ്റി. നേരത്തെ നവംബർ 11നായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ത്യ-പാക് മത്സരം മാറ്റിയതോടെ അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം ഒക്ടോബർ 15ലേക്ക് മാറ്റി.
എന്നാൽ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ വേദി, സമയം, തീയതി എന്നിവയിൽ മാറ്റമില്ല. നവംബർ 15-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യ സെമിയും നവംബർ 16-ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രണ്ടാം സെമിയും നടക്കും. നവംബർ 19-ന് അഹമ്മദാബാദിലാണ് ഫൈനൽ.
ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യം ഐസിസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 15 മുതൽ വെബ്സൈറ്റിൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓഗസ്റ്റ് 25 മുതൽ വിൽപ്പന തുടങ്ങും.
ക്രിക്കറ്റ് ലോകകപ്പ്; മത്സര തീയതികളിൽ മാറ്റം ഇങ്ങനെ
ഒക്ടോബർ 10: ഇംഗ്ലണ്ട് vs ബംഗ്ലാദേശ് – ധർമ്മശാല – രാവിലെ 10:30ന്
ഒക്ടോബർ 10: പാകിസ്ഥാൻ vs ശ്രീലങ്ക – ഹൈദരാബാദ് – ഉച്ചയ്ക്ക് 2:00ന്
ഒക്ടോബർ 12: ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക – ലഖ്നൗ – ഉച്ചയ്ക്ക് 2:00ന്
ഒക്ടോബർ 13: ന്യൂസിലാൻഡ് vs ബംഗ്ലാദേശ് – ചെന്നൈ – ഉച്ചയ്ക്ക് 2:00ന്
ഒക്ടോബർ 14: ഇന്ത്യ vs പാകിസ്ഥാൻ – അഹമ്മദാബാദ് – ഉച്ചയ്ക്ക് 2:00ന്
ഒക്ടോബർ 15: ഇംഗ്ലണ്ട് vs അഫ്ഗാനിസ്ഥാൻ – ഡൽഹി – ഉച്ചയ്ക്ക് 2:00ന്
നവംബർ 11: ഓസ്ട്രേലിയ vs ബംഗ്ലാദേശ് – പൂനെ – രാവിലെ 10:30ന്
നവംബർ 11: ഇംഗ്ലണ്ട് vs പാകിസ്ഥാൻ – കൊൽക്കത്ത – ഉച്ചയ്ക്ക് 2:00ന്
നവംബർ 12: ഇന്ത്യ vs നെതർലാൻഡ്സ് – ബെംഗളൂരു – ഉച്ചയ്ക്ക് 2:00ന്