ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 25 പേർ മരിച്ചു. 80 പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിലേക്കുപോകുകയായിരുന്ന ഹസാര എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിന്റെ 10 ബോഗികൾ പാളം തെറ്റിയതായാണ് വിവരം. ഞായറാഴ്ച ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയിൽ സഹാറ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിൻ കറാച്ചിയിൽനിന്നും റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ നവാബ്ഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.