ഗാസ: ഗാസ മുനമ്പില്‍ തടവിലാക്കിയിരുന്ന രണ്ട് ഇസ്രയേലി ബന്ദികളെക്കൂടി മോചിപ്പിച്ചതായി അറിയിച്ച് ഹമാസ്.’മനുഷ്യത്വപരമായ’ കാരണങ്ങളാലാണ് ഇവരെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതാണ് ഇവരെ മോചിപ്പിക്കാനുള്ള കാരണം എന്നാണ് വിവരം.നൂറിത് കൂപ്പര്‍(79), യോചെവെദ് ലിഫ്ഷിറ്റ്സ്(85) എന്നീ വയോധികരായ സ്ത്രീകളാണ് മോചിപ്പിക്കപ്പെട്ടത്.
ഗാസ അതിര്‍ത്തിയിലുള്ള നിർ ഓസിലെ കിബുട്ട്സിൽ താമസിച്ചിരുന്ന ഇവരെയും ഭര്ത്താക്കന്മാരെയും ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.എന്നാല്‍ ഇവരുടെ ഭര്ത്താക്കന്മാരെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായില്ല. ബന്ദികളായിരുന്ന വയോധികര്‍ തിങ്കളാഴ്ച റഫാ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.