ഗാസ : തെക്കൻ ഗാസയിൽ ഹമാസ് ഇസ്രയേൽ പോരാട്ടം അയവില്ലാതെ തുടരുന്നു. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിൽപ്പെട്ട 76 പേർ കൊല്ലപ്പെട്ടു.
ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസം നിലയ്ക്കാത്ത വെടിവയ്പ്പാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിനു പിന്നാലെ ഇരു പക്ഷവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
അതിനിടെ ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാന്പ് സ്ഥിതി ചെയ്യുന്ന ജബാലിയയിൽ ഇസ്രയേൽ ഇന്നലെയും കനത്ത ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തി. ഗാസ സിറ്റിയിലെ ഹമാസ് ആസ്ഥാനം തകർത്തതായി ഇസ്രയേലും ഈ മേഖലയിൽ ഇസ്രയേൽ സൈന്യത്തിന്റെ ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസും അവകാശപ്പെട്ടു.