ഇസ്ലാമാബാദ്: കഴിഞ്ഞ സാന്പത്തികവർഷത്തിൽ പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വർധിച്ചത് വെറും 0.29 ശതമാനം മാത്രം. അഞ്ചു ശതമാനം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്.പാക് ധനമന്ത്രി ഇഷാഖ് ധർ പുറത്തുവിട്ട 2022-23 വർഷത്തെ പാക്കിസ്ഥാന്റെ സാന്പത്തിക സർവേ റിപ്പോർട്ടിലാണു ജിഡിപി വളർച്ചയിലെ ഇടിവു വെളിപ്പെടുന്നത്.
മെയ് മാസം വരെ പാകിസ്ഥാനിൽ 29 .2 ശതമാനം വിലക്കയറ്റമുണ്ടായതായും സർവേയിലുണ്ട് . കാർഷിക മേഖലയിൽ 1.55 ശതമാനം മാത്രം വളർച്ചയുണ്ടായപ്പോൾ വ്യാവസായിക മേഖല 2.94 ശതമാനം ഇടിഞ്ഞു.സേവനമേഖലയിൽ 0.86 ശതമാനത്തിന്റെ മാത്രം വർധനയാണുണ്ടായത്. പാക് ജിഡിപിയിലേക്ക് 60 ശതമാനം സംഭാവന വരുന്നതു സേവനമേഖലയിൽ നിന്നാണ്. റിപ്പോർട്ട് പുറത്തുവിട്ടെങ്കിലും വിവിധ മേഖലകളുടെ മോശം പ്രകടനം സംബന്ധിച്ചു ധനമന്ത്രി കൂടുതൽ പ്രതികരിച്ചില്ല.