ബ്രാംപ്ടൺ : കാനഡയിൽ ആക്രമണത്തിനിരയായ ക്ഷേത്രത്തിന് സമീപം പ്രതിഷേധിക്കാൻ അനധികൃതമായി ഒത്തുകൂടിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പോലീസ് മുന്നറിയിപ്പ് നൽകി (Hindu temple attack ). കാനഡയിലെ ടൊറൻ്റോയിലെ ബ്രാംപ്ടണിൽ ഉള്ള ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
അവിടെയുള്ള ഇന്ത്യക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇന്ത്യൻ എംബസിയുടെ പേരിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇവിടെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രത്തിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് അവിടെ എത്തിയ ഭക്തരെ ആക്രമിച്ചു. ഖാലിസ്ഥാൻ കൊടികാലുമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഖാലിസ്ഥാൻ അനുകൂലികൾ എല്ലാ ഹിന്ദുക്കളെയും ലക്ഷ്യമിട്ട് അവരെ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശം യുദ്ധക്കളമായി മാറി. സംഭവത്തിൽ ഇന്ത്യൻ എംബസി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി ജയശങ്കറും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, ബ്രാംപ്ടൺ ഏരിയയിലെ ഹിന്ദുക്കൾ ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. നിരവധി പേർ അതിൽ പങ്കെടുത്തു.
ഇതിനു പിന്നാലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രത്തിന് സമീപം പ്രതിഷേധിക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.