വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി. ന്യൂ ഹാംഷെയര്‍ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോണ്‍ ഡി സാന്റിസ് അറിയിച്ചു.
സാന്റിസ് പിന്മാറിയ സാഹചര്യത്തിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇനി ട്രംപ്-നിക്കി ഹേലി പോരാട്ടമാണ് നടക്കുക. നേരത്തെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർഥിയാകാനുളള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമിയും പ്രഖ്യാപിച്ചു.