ലോക കരാട്ടെ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങൾ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജൂനിയർ ട്രഡീഷണൽ കരാട്ടെ വേൾഡ് ചാംപ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഈജിപ്ഷ്യൻ താരങ്ങളാണ് തങ്ങളുടെ രാജ്യത്തിന്റെ പതാക പുതച്ച് ഫലസ്തീൻ പതാക ഉയർത്തിക്കാട്ടിയത്. ടൂർണമെൻറിൽ ഇസ്രയേൽ താരമാണ് മൂന്നാം സ്ഥാനം നേടിയത്. ഈജിപ്ഷ്യൻ കായിക മാധ്യമമായ കാസ് ന്യൂസാണ് സംഭവം ചിത്രം സഹിതം റിപ്പോർട്ട് ചെയ്തത്.