മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്ചേഴ്സ് ജോട്ട് ഫിലിംസുമായി കരാറായതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ഇതോടെ മയലാളത്തില്‍ നിന്ന് ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ സിനിമയായി ദൃശ്യം മാറും.
2013ലാണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തത്. ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. കേരളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് തുടങ്ങിയ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ മൂന്നാം ഭാഗത്തിനായുള്ള പണിപ്പുരയിലാണെന്ന് ദൃശ്യം 2 സിനിമക്ക് ശേഷം ജീത്തു ജോസഫ് അറിയിച്ചിരുന്നു.